അതിരപ്പള്ളി: ( www.truevisionnews.com )അതിരപ്പള്ളിയിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്നെ വെട്ടിക്കൊന്നു.
ആനപ്പന്തം സ്വദേശി സത്യൻ ആണ് മരിച്ചത്. സത്യന്റെ ഭാര്യ ലീലയ്ക്കും പരുക്ക് പറ്റി. ആനപ്പന്തം സ്വദേശി ചന്ദ്രമണിയാണ് വെട്ടിയത്.
ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രമണിയുടെ അനിയനാണ് സത്യൻ. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണം.
അതിരപ്പിള്ളി കണ്ണൻകുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം നടന്നത്.
#drunken #argument #Athirapally # brother #hacked #Death #forest